പോസ്റ്റർ പ്രകാശനം ചെയ്തു


മനാമ:‘ഉന്നത വിദ്യാഭ്യാസം: കർത്തവ്യവും സാധ്യതകളും'എന്ന വിഷയത്തെ കുറിച്ച് ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ജൂലൈ ഒന്പതിന് നടത്തുന്ന ഓൺലൈൻ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്കൽ എന്നിവർ പങ്കെടുത്തു. 

ഫാറൂഖ് കോളജ് പി .എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവിസ്‌ എക്സാമിനേഷന്റെ അക്കാദമിക് തലവൻ ആഷിഫ് മുഖ്യപ്രഭാഷണം നടത്തുന്ന സെമിനാർ ബഹ്‌റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള  ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 36552207 അല്ലെങ്കിൽ 35521007 എന്നിവരെ ബന്ധപ്പെടാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed