ബഹ്‌റൈനില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി


മനാമ: കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈനില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി. കോഴിക്കോട് താമരശ്ശേരി കൊരങ്ങാട് സ്വദേശി ബഷീര്‍ കാറ്റാടിക്കുന്ന് (43), പലക്കാട് സ്വദേശി തിരുവേദപ്പുറ കൊട്ടാമ്പാറ വീട്ടില്‍ ഇസ്മായില്‍ (60) എന്നിവരുടെ മൃതദേഹങ്ങളാണ്  മുഹറഖിലെ ഹമദ് അലി കാനൂ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്തത്.  കെഎംസിസി ബഹ്‌റൈന്‍ നേതാക്കളായ ഷാഫി പാറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, കെ കെ സി മുനീർ, ഹാരിസ് വി വി തൃത്താല , മാസിൽ പട്ടാമ്പി , ആഷിഖ് പത്തിൽ , അൻവർ കൊടുവള്ളി ,ആസിഫ് നിലമ്പൂർ  ,സലാം ജിദാലി , നവാസ് കുണ്ടറ , സഹീർ കാട്ടാമ്പള്ളി എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി. ഇവര്‍ക്ക് പുറമെ മരണപ്പെട്ട ഇസ്മായിലിന്റെ സഹോദരന്‍ മുഹമ്മദലി, മകന്‍ ശരീഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇസ ടൗണില്‍ ജിദാലിയില്‍ ജോലി ചെയ്തുവരികയായിരുന്നു ബഷീര്‍. ഭാര്യ: ഫെമിന. മകള്‍: ഫിനു ഫാത്തിമ. 30 വര്‍ഷമായി ബഹ്‌റൈനിലുണ്ടായിരുന്ന ഇസ്മായില്‍ അടുത്തമാസം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ഉനൈസ്, ഷരീഫ്, ഉമര്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed