ഇ. ശ്രീധരനടക്കമുള്ളവരെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു


ന്യൂദൽഹി : സമീപ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയുടെ ഭാഗമായി ഇ ശ്രീധരനെയും പരിഗണിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മന്ത്രിസഭാ പുനസംഘടന നടത്തുന്നത്.  രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇ ശ്രീധരനെ കൂടാതെ സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed