മെയ് രണ്ടിന് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു


മനാമ: സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് രണ്ടിന് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് സര്‍ക്കുലർ പുറത്തിറക്കിയത്. തൊഴിലാളി ദിനമായ മെയ് ഒന്ന് ശനിയാഴ്‍ചയായതിനാലാണ് പകരം മെയ് രണ്ട് ഞായറാഴ്‍ച അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് സര്‍ക്കുലർ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed