മുൻ ബഹ്റൈൻ പ്രവാസി ഡിക്സൺ സൈറസ് നിര്യാതനായി

മനാമ: ബഹ്റൈനിലും സൗദിയിലും പ്രവാസിയായിരുന്ന കൊല്ലം തങ്കശേരി സ്വദേശി ഡിക്സൺ സൈറസ് (43) നിര്യാതനായി. മൂന്ന് വർഷത്തോളമായി നാട്ടിലായിരുന്ന പരേതന് ഭാര്യയും നാല് മക്കളുമുണ്ട്. ബഹ്റൈനിലെ ജീവകാരുണ്യരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ഡിക്സൺ സൈറസ്.