ബഹ്റൈൻ ദിശ സെന്റർ സംഘടിപ്പിക്കുന്ന റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കമായി

മനാമ: ബഹ്റൈൻ ദിശ സെന്റർ സംഘടിപ്പിക്കുന്ന റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ഖുർആൻ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടിൽ പ്രശ്നോത്തരിയും, എന്റെ റമദാൻ അനുഭവങ്ങൾ എന്ന വിഷയത്തിൽ പ്രസംഗമത്സരവുമാണ് നടക്കുക. പ്രസംഗ മത്സരത്തിനു പങ്കെടുക്കാൻ താത്പര്യമുള്ളവർ മെയ് രണ്ടിന് മുമ്പായി മൂന്ന് മിനിട്ടു മുതൽ അഞ്ചുമിനിറ്റ് വരെ ദൈർഘ്യമുള്ള റെക്കോർഡഡ് വീഡിയോ ആണ് അയക്കേണ്ടത്.
ഇരു മത്സരങ്ങളിലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 39405069 അല്ലെങ്കിൽ 33373214 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ദിശ സെന്റർ ഭാരവാഹികൾ അറിയിച്ചു.