ഭക്ഷ്യധാന്യ വിഭവങ്ങൾ വിതരണം ചെയ്തു

മനാമ: കോവിഡ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങൾ വെൽകെയറിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. കോവിഡ് രോഗം വ്യാപിച്ചത് മുതൽ സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ജന സേവന വിഭാഗമായ വെൽകെയർ നടത്തിവരുന്ന അടുപ്പം കുറഞ്ഞാലും അടുപ്പുകൾ പുകയണം എന്ന പദ്ധതിയുടെ ഭാഗമായാണ് മലബാർ ഗോൾഡുമായി സഹകരിച്ചു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്.
മലബാർ ഗോൾഡ് ബഹറൈൻ കൺട്രി കോഡിനേറ്റർ ഇസ്ഹാഖ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ വെൽകെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ മൂസ കെ ഹസ്സൻ, അബ്ദുൽ ഹഖ്, മഹ്മൂദ് മായൻ, ഹാഷിം തുടങ്ങിയവർ കിറ്റുകൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.