ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി വിദേശകാര്യമന്ത്രാലയം അണ്ടർസെക്രട്ടറിയുമായി കൂടികാഴ്ച്ച നടത്തി

മനാമ: ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ബഹ്റൈൻ വിദേശകാര്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമദ് അൽ ഖലീഫയുമായി കൂടികാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചയിൽ ഇന്ത്യയും ബഹ്റൈനും തമ്മിൽ നടന്ന മൂന്നാമത് ഹൈ ജോയിന്റ് കമ്മീഷൻ യോഗം വിജയകരമായി സംഘടിപ്പിച്ചതിൽ രണ്ട് പേരും സംതൃപ്തി രേഖപ്പെടുത്തി.