ഓപ്പൺഹൗസ് ഈ മാസം 30ന് രാവിലെ പത്ത് മണി മുതൽ 12 മണി വരെ ഓൺലൈനി‍ൽ


മനാമ: ഇന്ത്യൻ എംബസി എല്ലാ മാസവും നടത്തിവരാറുള്ള ഓപ്പൺഹൗസ് ഈ മാസം 30ന് രാവിലെ പത്ത് മണി മുതൽ 12 മണി വരെ ഓൺലൈനി‍ൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഇന്ത്യക്കാരുടെ കോൺസുലാർ, തൊഴിൽ സംബന്ധമായ പരാതികൾ എന്നിവ ഓപ്പൺഹൗസിൽ ഉന്നയിക്കാവുന്നതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ wel2.bahrain@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ പ്രശ്നങ്ങൾ ഏപ്രിൽ 28ന് വൈകുന്നേരം നാല് മണിക്കു മുന്പായി അറിയിക്കേണ്ടതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed