ജമാൽ അബ്ദുൽ അസീസ് അബ്ദുൽ ഗഫർ അൽ അലവി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ചീഫ് എക്സിക്യുട്ടീവ്

മനാമ: ബഹ്റൈനിലെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ജമാൽ അബ്ദുൽ അസീസ് അബ്ദുൽ ഗഫർ അൽ അലവിയെ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. തൊഴിൽ സാമൂഹിക വികസന മന്ത്രി ഉത്തരവ് നടപ്പിൽ വരുത്തും.