കാപ്പിറ്റൽ ഗവർണറേറ്റിൽ നിന്ന് ഐസിഎഫ് ഭക്ഷ്യകിറ്റുകൾ ഏറ്റുവാങ്ങി


 

മനാമ: റമദാൻ മാസം മനാമ ക്യാപിറ്റൽ ഗവർണറേറ്റ്  പ്രയാസമനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഓഫീസിൽ ഗവർണറേറ്റ് ചാരിറ്റി ഹെഡ് യൂസുഫ് ലോറിയിൽ നിന്ന് ഐ സി എഫ് ക്ഷേമ കാര്യ സെക്രട്ടറി ഷമീർ പന്നൂർ, പബ്ലിക്കേഷൻ സെക്രട്ടറി സിയാദ് വളപട്ടണം എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ഐ സി എഫ് സാന്ത്വനം നേതാക്കളായ അബ്ദുൽ സലാം പെരുവയൽ, നിസാർ എടപ്പാൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ഐസിഎഫിന്റെ സാന്ത്വനം വളണ്ടിയർമാർ മുഖേന ആവശ്യക്കാരിലേക്ക് ഈ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed