ലേബർക്യാന്പിൽ കോവിഡ് ബോധവത്കരണം നടത്തി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
മനാമ : ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ വർക്കേർസ് വെൽഫെയർ സബ്കമിറ്റിയുടെ നേതൃത്വത്തിൽ കമീസിലെ ലേബർ ക്യാന്പിൽ സാനിടൈസർ, സോപ്പ്, ഷാന്പൂ, ഫേസ് ക്രീം, എണ്ണ തുടങ്ങിയ ഉത്പനങ്ങൾ ഉൾപ്പെടുത്തിയ ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് നിർദേശങ്ങൾ പാലിക്കാനും വാക്സിനേഷൻ എടുത്താലുള്ള ഗുണങ്ങളെ കുറിച്ചും തൊഴിലാളികൾക്ക് ഇവർ വിശദീകരിച്ച് നൽകി.

