സാംസ ബഹ്റൈന് പുതിയ സാരഥികൾ


 

മനാമ: ബഹ്റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ സാംസാ ബഹ്‌റൈന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ ആയി നടന്ന സാംസയുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപ്പിച്ചത്. പ്രസിഡന്റ്‌ ജിജോജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം അഡ്വൈസറി ബോർഡ്‌ അംഗം ബാബുരാജ് മാഹി  നിർവഹിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി  റിയാസ് കല്ല്മ്പലം പ്രവർത്തന റിപ്പോർട്ടും  ട്രെഷറർ ഗിരീഷ് കല്ലേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വൈസറി ബോർഡ്‌ അംഗം മുരളീകൃഷ്ണൻ 2021-22 വർഷത്തേക്കുള്ള 16അംഗ എക്സിക്യൂട്ടീവ് പാനൽ അവതരിപ്പിച്ചു. 

 

article-image

മനീഷ് പൊന്നോത്ത് ആണ് പ്രസിഡണ്ട്. നിർമ്മല ജേക്കബ് സെക്രട്ടറിയും, വത്സരാജ് കുയിന്പിൽ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് പൂമനക്കൽ എന്റർടൈൻമെന്റ് സെക്രട്ടറി, ജേക്കബ് കൊച്ചുമ്മൻ ചാരിറ്റി കൺവീനർ, ബിജു പുനത്തിൽ മെമ്പർഷിപ്പ് സെക്രട്ടറി, അനിൽ കുട്ടോത്ത് വൈസ് പ്രസിഡന്റ്‌, സന്തോഷ്‌ ഡാനിയേൽ ജോയിന്റ് സെക്രട്ടറി എന്നിവാരാണ് മറ്റ് ചുമതലകൾ നിർവഹിക്കുന്നത്. അഡ്വൈസറി ബോർഡ്‌ അംഗങ്ങളായി ബാബുരാജ് മാഹി, മുരളീകൃഷ്ണൻ എന്നിവർ തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed