പടവ് കുടുംബവേദി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാന്പ് സമാപിച്ചു

മനാമ: പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഏപ്രിൽ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാന്പ് സമാപിച്ചു. 400 പേരാണ് പത്ത് ദിവസത്തെ ക്യാന്പിൽ പങ്കെടുത്തത്. പടവ് പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് സാമൂഹിക പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് സോഷ്യൽ പ്രസിഡന്റ് ജമാൽ ഇരിക്കൽ മുഖ്യാതഥിയായിരുന്നു. ചടങ്ങിൽ ആസ്റ്റർ ഹോസ്പിറ്റലിനുള്ള ഉപഹാരം മാർക്കറ്റിംഗ് മാനേജർ ജോൺ ബ്രെറ്റ് ഏറ്റുവാങ്ങി. നൗഷാദ് മഞ്ഞപാറ സ്വാഗതം പറഞ്ഞ പരിപാടിയിൽ മെഡിക്കൽ ക്യാന്പ് പ്രോഗ്രാം കൺവീനർ റാസിൻ ഖാൻ മെഡിക്കൽ ക്യാന്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഷിബു പത്തനംതിട്ട നിയന്ത്രിച്ച പരിപാടിയിൽ സലാം നിലന്പൂർ, അഷ്‌റഫ്, മണികണ്ഠൻ, ഗീത് മെഹബൂബ്, ഹക്കീം പാലക്കാട്, അനിത മണികണ്ഠൻ എന്നിവർ പങ്കെടുത്തു. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാന്പി നന്ദി രേഖപ്പെടുത്തി.