റമദാനില്‍ ഒന്നിലധികം തവണ ഉംറ ചെയ്യാൻ അനുവധിക്കില്ലെന്ന് ഹജ്ജ് മന്ത്രാലയം

മക്ക: റമദാൻ മാസത്തിൽ തീർഥാടകർക്ക് ഒരു തവണ മാത്രമേ ഉംറ നിർവ്വഹിക്കുവാൻ അനുമതിയുള്ളൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, വ്രതാനുഷ്ഠാന മാസത്തിലുടനീളം മക്കയിലെ ഹറംപള്ളിയിൽ അഞ്ച് നിർബന്ധിത നമസ്ക്കാരങ്ങളും നടത്തുന്നതിന് അനുമതി നേടാമെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവനയിൽ പറഞ്ഞു.