ബഹ്‌റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സഭാദിന വാർഷികാഘോഷം സംഘടിപ്പിക്കുന്നു


 

മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ എട്ടാമത് സഭാദിന വാർഷികാഘോഷങ്ങൾ ഏപ്രിൽ 15, 16, 17 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓൺലൈനിലൂടെ ഈ വർഷത്തെ ആഘോഷ പരിപാടികളടെ ഭാഗമായി ഏപ്രിൽ 15ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ "ടാലന്റ് നൈറ്റും", 16 ന് ഏകദിന കൺവെൻഷനും നടക്കും. റവ.ഡോ.റ്റി.ബി. പ്രേംജിത്ത്കുമാർ മുഖ്യപ്രഭാഷകനായിരിക്കും. ഗായക സംഘത്തിന്റെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരിക്കുമെന്നും, ഏപ്രിൽ 17ന് നടക്കുന്ന വാർഷിക സ്തോത്ര ആരാധനയിൽ മുൻ വികാരിമാരായ റവറണ്ട് സുരേഷ് കുമാർ, റവ. ലോറൻസ്, റവ. സുജിത്ത് സുഗതൻ എന്നിവർ പങ്കെടുക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, ദർപ്പണം ബൈബിൾ ക്വിസ് വിജയികൾ, സണ്ടേസ്കൂൾ പരീക്ഷാ വിജയികൾ എന്നിവർക്കുള്ള അനുമോദനവും പരിപാടികളുടെ ഭാഗമായി ഉണ്ടാകുമെന്ന് സഭാ വികാരി റവ. ഷാബു ലോറൻസ്, സെക്രട്ടറി ബിനു ജോയി എന്നിവർ അറിയിച്ചു.

You might also like

Most Viewed