ഇന്ത്യൻ യുദ്ധകപ്പൽ ബഹ്റൈനിലെത്തി


മനാമ: 

മിസൈൽ ശേഷിയുള്ള ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് തൽവാർ സൗഹൃദസന്ദർശനത്തിനായി ബഹ്റൈനിലെത്തി. മിനാസൽമാൻ തുറമുഖത്ത് കപ്പലിന് ബഹ്റൈൻ അധികൃതർ സ്വീകരണം നൽകി. 2003ൽ കമ്മീഷൻ ചെയ്ത കപ്പൽ അത്യാധുനിക ആയുധങ്ങളും, സെൻസറുകളും ഉൾക്കൊള്ളുന്നതാണ്. 25 ഓഫീസറുമാരും, 220 സെയിലർമാരുമാണ് കപ്പലിൽ ഉള്ളത്. ക്യാപ്ററൻ സതീഷ് ഷേണായിയാണ് കപ്പൽ കമാൻഡർ.



You might also like

Most Viewed