കരിയർ എക്സാം ബൂസ്റ്റ് സംഘടിപ്പിച്ചു


മനാമ:

മൈത്രി സോഷ്യൽ അസോസിയേഷനും സിജി ബഹ്റൈനും  സംയുക്തമായി കുട്ടികൾക്കുവേണ്ടിയുള്ള കരിയർ എക്സാം ബൂസ്റ്റ് സംഘടിപ്പിച്ചു. മൈത്രിയുടെ മുൻ  പ്രസിഡണ്ടും , സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സിജി കരിയർ ഗൈഡായ ഫിറോസ് വിദ്ധ്യർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.  സിജി ബഹ്‌റൈൻ കോർഡിനേറ്റർ യൂനുസ് രാജ്, നിസാർ കൊല്ലം എന്നിവർ ആശംസകൾ നേർന്നു. മൈത്രിയുടെ ചീഫ് കോർഡിനേറ്റർ ആയ നവാസ് കുണ്ടറ പരിപാടികൾ നിയന്ത്രിച്ചു. പ്രസിഡൻറ്  നൗഷാദ് മഞ്ഞപ്പാറ സ്വാഗതവും  സെക്രട്ടറി സക്കീർ ഹുസൈൻ നന്ദിയും രേഖപ്പെടുത്തി.



You might also like

Most Viewed