മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ:
ബഹ്റൈൻ പ്രവാസിയായിരുന്ന കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി സി എച്ച് ഹമീദ് നാട്ടിൽ നിര്യാതനായി. 61 വയസായിരുന്നു പ്രായം. സുഖമില്ലാതെ സൽമാനിയ മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ മാസമാണ് നാട്ടിലേയ്ക്ക് എത്തിച്ചിരുന്നത്. നാട്ടിൽ ചികിത്സ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യ സുഹ്റ, മക്കൾ ആഷിക, ജാസിർ, ഹസൻ, ഹുസൈൻ. മൂന്നരപതിറ്റാണ്ടോളം കാലം ബഹ്റൈനിലുണ്ടായിരുന്ന പരേതൻ സമസ്ത, കെഎംസിസി എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ഇരുസംഘടനകളും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Next Post