മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 73 മാത് രക്തസാക്ഷിത്വ ദിനംആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ചടങ്ങിൽ ഗാന്ധി ഫോറം പ്രവർത്തകർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാത്ഥനയും നടത്തി. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ മഹാത്മാഗാന്ധിയെ കൊലചെയ്തവർക് വേണ്ടി സ്മാരകങ്ങൾ കെട്ടിപൊക്കുന്ന ഒരുരാഷ്ടിയ സാഹചര്യത്തിലൂടെയുടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും, രാജ്യത്തിന്റെ മതേതരത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്തരാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ ശക്തികൾക്കു എതിരെ പോരാടേണ്ടത് ഗാന്ധിയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്വം ആണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഗാന്ധി ഫോറം പ്രസിഡണ്ട് അഡ്വ. പോൾ സെബാസ്റ്റ്യൻ ഓർമിപ്പിച്ചു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രടറി വിനോദ് ഡാനിയേൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് സനൽ കുമാർ നന്ദിയും പറഞ്ഞു. ബാബു കുഞ്ഞുരാമൻ, അനിൽ തിരുവല്ല, എബി തോമസ്, തോമസ് ഫിലിപ്പ്, വിനോദ് കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

