ഐ.സി.എഫ് രാജ്യാന്തര സെമിനാര്‍ സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് ഇന്ത്യന്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് മാറുന്ന ഇന്ത്യ എന്ന ശീര്‍ഷകത്തിൽ രാജ്യാന്തര സെമിനാര്‍ സംഘടിപ്പിച്ചു. ഐ.സി.എഫ് പ്രസിഡന്റ് കെ.സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാൻ സി. മുഹമ്മദ് ഫൈസി. ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മതപരമായ വിവേചനവും അക്രമങ്ങളും തുടര്‍ക്കഥയാകുന്പോൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും ഒരിക്കലും പ്രകോപനങ്ങളുണ്ടാക്കുന്ന ശൈലി സ്വീകരിക്കരുതെന്നും റിപബ്ലിക് ദിന സന്ദേശമായി സി.മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജ്, ടി.എന്‍ പ്രതാപന്‍ എം.പി പരിപാടിയുടെ മുഖ്യാതിഥിയായി സംബന്ധിച്ചു. ഒഐസിസി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ബഹ്റൈൻ പ്രതിഭ പ്രസിഡണ്ട് കെ എം സതീഷ്, ഐ.എം.സി.സി പ്രതിനിധി മൊയ്തിന്‍ കുട്ടി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു. ഷമീര്‍ പന്നൂര്‍ പരിപാടി നിയന്ത്രിച്ചു. ഷംസു പൂകയില്‍ സ്വാഗതവും നൗഷാദ് കാസര്‍ഗോഡ് നന്ദിയും പറഞ്ഞു.