സാം സാമുവേലിന്റെ കുടുംബത്തിന് ധനസഹായം നൽകി ഒ.ഐ.സി.സി ബഹ്റൈൻ



മനാമ: കോവിഡ് മൂലം ലോകം പ്രതിസന്ധി നേരിട്ടപ്പോൾ ഒഐസിസി അടക്കമുള്ള പ്രവാസിസംഘടനകൾ പ്രവാസ ലോകത്തും, നാട്ടിലും ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദന്ദനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന സാം സാമുവേലിന്റെ കുടുംബ സഹായ നിധിയിലേക്ക് ഒഐസിസി ദേശീയ കമ്മറ്റി സ്വരൂപിച്ച തുക അടൂരിൽ നടന്ന യോഗത്തിൽ വച്ച് സാം സാമൂവേലിന്റെ മകൾക്ക് കൈമാറിയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ്, ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ കെ.സി ഫിലിപ്പ്, ചന്ദ്രൻ കല്ലട, ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ, ഗ്രാമ പഞ്ചായത്ത്‌ മെന്പറും, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായ മറിയാമ്മ തരകൻ, മോഹൻകുമാർ നൂറനാട് എന്നിവർ പ്രസംഗിച്ചു. ഷാജി തങ്കച്ചൻ നന്ദി രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ ഷാജി പുതുപ്പള്ളി, തോമസ് കാട്ടുപറന്പിൽ, പ്രഭകുമാർ, രാധാകൃഷ്ണൻ ചൂരക്കോട്, റെജി അടൂർ, ജിജോ ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed