സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് ചിത്രരചനമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി


മനാമ: സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് സംഘടിപ്പിച്ച കേരളീയം ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.  കുമാരി സിനു മനോഹർ ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ അന്തരിച്ച കവയത്രി സുഗതകുമാരി ടീച്ചർക്കും, മലയാളത്തിന്റെ ജനപ്രിയ കവി അനിൽ പനച്ചൂരാനും സ്മരണാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നടന്നത്. സംസ്കൃതി ബഹ്‌റൈൻ-ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജുകുമാർ അധ്യക്ഷനായ യോഗത്തിൽ, സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിജുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ബാലചന്ദ്രൻ കൊന്നക്കാട് വിജയികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് സമ്മാനങ്ങൾക്ക്‌ അർഹമായ ചിത്രങ്ങൾ യോഗത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ചിത്രരചനകൾക്കു നൽകിയ ആശയവും, മാനദണ്ഡങ്ങളും വിവരിച്ചു. 

ലോവർ പ്രൈമറി സ്കൂൾ വിഭാഗത്തിൽ, നക്ഷത്ര, ഒന്നാം സമ്മാനവും, സിയാന ജോർജ്, രണ്ടാം സമ്മാനവും, പ്രജ്വൽ, മൂന്നാം സമ്മാനവും കരസ്ഥമാക്കി. അപ്പർ പ്രൈമറി സ്കൂൾ വിഭാഗത്തിൽ, ദീക്ഷിത് കൃഷ്ണ, ഒന്നാം സമ്മാനവും, ആദി ലക്ഷ്മി, രണ്ടാം സമ്മാനവും കരസ്ഥമാക്കി. ഹയർ സ്കൂൾ വിഭാഗത്തിൽ, കിഷാന്തിനി, ഒന്നാം സമ്മാനവും, സിനു മനോഹർ, രണ്ടാം സമ്മാനവും നേടി. എക്സിക്യൂട്ടീവ് അംഗം രജീഷ് ഗോപാൽ നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed