രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ബഹ്റൈൻ തൊഴിൽകാര്യ മന്ത്രി


 

മനാമ: രാജ്യത്തെ തൊഴിൽ വിപണി സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, വരും ദിവസങ്ങളിൽ വലിയ മാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടാകുമെന്നും ബഹ്റൈൻ തൊഴിൽ കാര്യമന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. കൂടുതൽ നിക്ഷേപസൗഹർദ രാജ്യമായി ബഹ്റൈൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പുതുതായി ചുമതലയേറ്റെടുത്തബോർഡ് അംഗങ്ങളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി. കഴിഞ്ഞ മാസമാണ് എൽഎംആർയുടെ പുതിയ ബോർഡ് അംഗങ്ങളെ ബഹ്റൈൻ രാജാവ് കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫ നിയമിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed