കുമാർ സാനുവും അനുരാധ പട്വാളും ബഹ്റിനിലെത്തുന്നു

മനാമ: ഹിന്ദി ചലച്ചിത്രഗാന രംഗത്തെ പ്രശസ്തരായ കുമാർ സാനുവും അനുരാധ പട്വാളും ബഹ്റിനിലെത്തുന്നു. റാമിപ്രൊഡക്ഷൻസിന്റെ ആഭിമുഖ്യത്തിൽ റഹിം ആതവനാട് ആണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി ഈയൊരു സംഗീത കൂട്ടുകെട്ടിനെ ലൈവായി ബഹ്റിനിൽ അവതരിപ്പിക്കുന്നത്. 2016 മാർച്ച് 25 ന് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ആയിരിക്കും പരിപാടിയെന്ന് റഹിം അറിയിച്ചു.
സപ്തംബർ 24 ന് ശ്രേയാ ഘോഷാലിന്റെ ലൈവ് സംഗീത പരിപാടിക്ക് ശേഷം റാമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ ഷോ ആയിരിക്കും ഇതെന്ന് സംഘാടകർ പറഞ്ഞു. ഇവർക്കൊപ്പം ബോളിവുഡ്ഡിലെ പിന്നണി ഗായകരായ രചന ചോപ്ര, ദീപിക ബൈറി തുടങ്ങിയവരും, മുംബൈയിലെ പ്രശസ്ത ഒർക്കസ്ട്ര ടീമായ സിംഫണിയുടെ 25 പേരടങ്ങുന്ന ബാൻഡും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 33577971, 33418411 എന്നീ നന്പറുകളിൽ ബന്ധപ്പെടുക