സബ്സിഡി പിൻവലിക്കൽ; കൃത്രിമ വിലക്കയറ്റം അനുവദിക്കില്ല

മനാമ: മാംസ സബ്സിഡി പിൻ വലിക്കുന്പോൾ വിപണിയിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ഇൻഫൊർമേഷൻ അഫയേഴ്സ് മന്ത്രി ഇസ ബിൻ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി. സർക്കാർ ഇത്തരത്തിലുള്ള കാര്യങ്ങളിൽ കർശ്ശനമായ നിരീക്ഷണങ്ങൾ ഏർപ്പെ
ടുത്തും. ഇന്നലെ ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ സംശയങ്ങൾക്ക് മറുപടി പറയവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജിസ്റ്റർ ചെയ്യുന്ന സ്വദേശികൾക്ക് സബ്സിഡി ഓൺ ലൈനായി അവരുടെ അക്കൗണ്ടിൽ എത്തുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 116000 കുടുംബങ്ങൾ സാമൂഹ്യ മന്ത്രാലയത്തിൽ ഇതിനോടകം രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു.