കൊല്ലം പ്രവാസി അസ്സോസിയേഷൻ ഏരിയാ സമ്മേളനങ്ങൾ തുടങ്ങി


 

മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചു. ഡിസംബര്‍ 1 മുതൽ 31 വരെയുള്ള കാലയളവിൽ വ്യത്യസ്ത ദിവസങ്ങളിൽ ഓൺലൈനായിട്ടും കോവിഡ് നിബന്ധനകൾ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടുമാണ് സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർ‍ത്തനങ്ങളും പ്രവാസി പുനരധിവാസ പ്രവർ‍ത്തനങ്ങളും സമ്മേളനങ്ങളിൽ‍ ചർച്ച ചെയ്യും. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed