പ്രവാസി വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് സ്വാഗതാർഹമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ: ജനാധിപത്യ പ്രക്രിയയുടെ അന്തസ്സ് ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ പൗരന്മാരുടെ അവകാശം കൃത്യമായി വിനിയോഗിക്കുവാൻ പ്രവാസികൾക്കും അവസരമൊരുക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണ് എന്ന് ബഹ്റൈൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവിച്ചു. കുറ്റമറ്റ രീതിയിൽ മുഴുവൻ പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകുന്നതിലൂടെ പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സമ്മർദ്ദ ശക്തിയാകാനും കഴിയും. രാജ്യത്തിന് പുറത്തുള്ള മുഴുവൻ പ്രവാസികളെയും വോട്ടർ പട്ടികയിൽ ഉൾപെടുത്താൻ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

