കടമേരി ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

മനാമ:
ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ പി സി സി നിർവ്വാഹക സമതി അംഗം കടമേരി ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. കെ പി സി സി അംഗം, കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി തുടങ്ങി വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം വടകര താലൂക്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാൻ കഠിനാധ്വാനം നടത്തിയ നേതാവ് ആയിരുന്നുവെന്ന് അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ. സി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സി കെ സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയം ചേരി അനുസ്മരണ പ്രഭാഷണം നടത്തി.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി രവി സോള, ജില്ലാ ഭാരവാഹികളായ സുരേഷ് മണ്ടോടി, രഞ്ചൻ കേച്ചേരി, രവി പേരാമ്പ്ര, സുമേഷ് ആനേരി, സെക്രട്ടറി മാരായ ജാലിസ് കുന്നത്ത് കാട്ടിൽ, ഗിരീഷ് കാലിയത്ത്, പ്രദീപ് മൂടാടി, രജിത് മൊട്ടപ്പാറ, അനിൽ കുമാർ, ശ്രീജിത്ത് പാനായി, റഷീദ് മുയിപ്പോത്ത് എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.