മ്യൂസിക്ക് ദ മീനിങ്ങ് ഓഫ് ലൈഫ് കവർസോങ്ങ് റിലീസ് ചെയ്തു

മനാമ:
ബഹ്റൈനിലെ അറിയപ്പെടുന്ന ഗായകനായ അജിത്ത് കുമാർ അണിയൊച്ചൊരുക്കിയ മ്യൂസിക്ക് ദി മീനിങ്ങ് ഓഫ് ലൈഫ് എന്ന കവർ സോങ്ങ് ആൽബം റീലിസ് ചെയ്തു. ബഹ്റൈനിലെ കടലോരങ്ങളും മണലരാണ്യങ്ങളും പശ്ചാത്തലമാക്കി ചിത്രീകരിച്ച കവർ സോങ്ങിൽ എൺപതുകളിൽ പുറത്തിറങ്ങിയ വസന്തഗീതങ്ങൾ എന്ന ആൽബത്തിലെ സംഗീതം ഭൂവിൽ നരജീവിതം എന്നാരംഭിക്കുന്ന ഗാനമാണ് പാടിയിരിക്കുന്നത്.
പ്രശസ്ത ഗായിക മൃദുല വാര്യർ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. സിനിമ സംഗീത സംവിധായകനായ ഷിബു സുകുമാരൻ ഓർക്കസ്ട്രേഷൻ നിർവഹിച്ച ഈ ഗാനം മൺമറഞ്ഞ പ്രശസ്ത സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്റർക്കുള്ള സമർപ്പണം കൂടിയായാണെന്ന് അജിത്ത് കുമാർ പറഞ്ഞു. ഹാരിസ് എക്കാച്ചുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.