41,810 പുതിയ കേസുകള്‍, ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 94 ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93,92,920 ആയി. 24 മണിക്കൂറിനിടെ 41,810 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 496 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,36,696 ആയി. 88,0 2,267 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.