പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അനുസ്‌മരണം സംഘടിപ്പിച്ചു


മനാമ:

അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനസ് പ്രിൻ‍സ് ഖലീഫ ബിൻ‍ സൽ‍മാൻ‍ അൽ‍ ഖലീഫയുടെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു.

ദീർഘ വീക്ഷണവും ഇച്ഛാശക്തിയുമുള്ള ജനകീയനായ ഒരു നല്ലഭരണാധികാരിയെയാണ് അറബ് ജനതയ്ക്കും ലോകത്തിനും നഷ്ടമായതെന്ന് യു .പി .പി അനുശോചനയോഗം വിലയിരുത്തി. ഫ്രാൻസിസ് കൈതാരത്ത്  നിയന്ത്രിച്ച യോഗത്തിൽ‍ യു.പി.പി.നേതാക്കളായ എബ്രഹാം ജോൺ‍, മോനി ഒടിക്കണ്ടത്തിൽ‍, റഫീക്ക് അബ്ദുള്ള, ബിജു ജോർ‍ജ്ജ് ചന്ദ്രബോസ്, രാജ്ലാൽ തന്പൻ, പവിത്രന്‍ പൂക്കുറ്റിയിൽ‍, എബി തോമസ്, ജമാൽ കുറ്റിക്കാട്ടിൽ‍, ജ്യോതിഷ് പണിക്കർ, അൻവർ ശൂരനാട് എന്നിവർ സംസാരിച്ചു. എഫ്.എം. ഫൈസൽ സ്വാഗതവും  തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.  

article-image

പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽഖലീഫയുടെ അനുസ്മരണ യോഗം  ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ  ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി  പ്രവീൺ മേൽപത്തൂരും രക്ഷാധികാരി ഉമ്മർ ഹാജി ചേനാടനും അന്തരിച്ച പ്രധാനമന്ത്രിയുടെ സഹജീവി സ്നേഹത്തെയും സഹാനുഭൂതിയെയും കുറിച്ച് സംസാരിച്ചു. കൂട്ടായ്മ അംഗങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ജീവനക്കാരുമായിരുന്ന ഷഫീഖ് ഇരിന്പിളിയവും സൈഫുദ്ധീനും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ചും പാവപ്പെട്ട ജീവനക്കാരോടുള്ള കരുതലിനെ കുറിച്ചും അനുസ്മരിച്ചു. അഹമ്മദ് കുട്ടി, റിഷാദ് വാഴക്കോട്, റഷീദ്, സൈനുദ്ധീൻ തുടങ്ങിയവരും ഖലീഫക്കു വേണ്ടി പ്രാർത്ഥനകൾ നേർന്നു. അനുശോചനയോഗത്തിൽ  അസൈനാർ, രാജേഷ്, വാഹിദ് എന്നിവരും സംസാരിച്ചു.

article-image

എം.എം ടീം മലയാളി മനസ്സ് പ്രിൻസ് ഖലീഫ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ്  മോഹൻദാസ്സിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് യോഗത്തിൽ ടീം കോർഡിനേറ്റർ ആനദ് കൃഷ്ണൻ, ജനറൽ സക്രട്ടറി അനുരുദ്ദൻ, സക്രട്ടറി ഷജിൽ, ട്രഷറർ പ്രവീൺ കുമാർ, മീഡിയ കൺവീനർ എബിമോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.  പ്രവാസ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ അംഗങ്ങൾ ഓർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed