ബഹ്റൈൻ രജനി മക്കൾ മൺറം ധനസഹായം നൽകി



മനാമ : ബഹ്റൈൻ രജനി മക്കൾ മൺറം തമിഴ്നാടിലെ നീലഗിരിയിൽ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംഘടനയുടെ നിലഗിരി ജോയിന്റ് സെക്രട്ടറി സവിതയ്ക്ക് ചികിത്സാസഹായം നൽകി. ഒരു ലക്ഷത്തി ഇരുപ്പത്തിയഞ്ചായിരം രൂപയാണ് ധനസഹായമായി നൽകിയത്. രജനി മക്കൾ മൺറം നീലഗിരി ജില്ലാ സെക്രട്ടറി കുമാർ, ജോയിന്റ് സെക്രട്ടറി ഭാസ്കർ മറ്റ് ഭാരഹവാഹികൾ എന്നിവർ ചേർന്നാണ് ധനസഹായം കൈമാറിയത്. കോവിഡ് കാരണം ബുദ്ധിമുട്ടിയ ആറ് പേർക്ക് യാത്രാടിക്കറ്റ് നൽകിയും ആവശ്യക്കാർക്ക് ഭക്ഷണ കിറ്റുകൾ നൽകിയും ജീവകാരുണ്യരംഗത്ത് സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ബഹ്റൈനി രജനി മക്കൾ മൺറം പ്രസിഡണ്ട് സുരേഷ് കാലടി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed