കോവിഡ്; ബഹ്റൈനിൽ രോഗബാധിതരുടെ എണ്ണം കുറയുന്നു
മനാമ: ബഹ്റൈനിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. അതേസമയം 40 വിദേശികൾ ഉൾപ്പടെ 204 പുതിയ രോഗബാധിതരെ കണ്ടെത്തി. നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2781 ആണ്. ഇന്നലെ 263 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 78365 ആയി.
ഇപ്പോൾ 19 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 9384 പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 17,41,755 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് ഒരു മരണം രേഖപ്പെടുത്തി. 65 വയസായ സ്വദേശിയാണ് മരിച്ചത്. ഇപ്പോൾ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 320 ആണ്.