രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

മനാമ: ഒക്ടോബർ 2ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബഹ്റൈൻ ബ്ലഡ് ഡോണേർസ് കേരളയും ആൾ കേരള ഡ്രൈവനർ ഫ്രീക്കേർസ് ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി രക്തദനാ ക്യാന്പ് സംഘടിപ്പിക്കുന്നു.
കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ച് ഒക്ടോബർ 2ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാന്പ് നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു രക്തദാന ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 33015579 എന്ന നന്പറിലാ ണ് ബന്ധപ്പെടേണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു.