മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ആഘോഷിച്ചു

മനാമ: മാതാ അമൃതാനന്ദമയിയുടെ 67 ആം ജന്മനദിനം മാസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സാധാന ദിനമായും സേവന ദിനമായും ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സൽമാബാദിലെ തൊഴിൽ സ്ഥലത്ത് ഇരുന്നൂറോളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം, പഴം, വെള്ളം, മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവയും വിതരണം ചെയ്തു.
മാതാ അമൃതനാന്ദമയി സേവാസമിതി ബഹ്റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ പരിപാടിയിൽ കൃഷ്ണ കുമാർ, ഡോ. മനോജ്, സതീഷ്, പവിത്രൻ നിലേശ്വരം, ശരത് കുമാർ, സുനിൽ കുമാർ, സന്തോഷ്, ജയൻ, സുനീഷ്, ഷിജു എന്നിവരും പങ്കെടുത്തു.