ഇന്ത്യൻ സ്ഥാനപതി വ്യവസായ മന്ത്രിയെ സന്ദർശിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ബഹ്റൈൻ വാണിജ്യ, വ്യവസായ ടൂറിസം മന്ത്രി സാഈദ് ബിൻ റാഷിദ് സയാനിയുമായി കൂടികാഴ്ച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാലത്തെ ബന്ധവും സഹകരണവും വരും ദിവസങ്ങളിൽ കൂടുതൽശക്തമാക്കുമെന്നും വ്യാപാര നിക്ഷേപ ബന്ധം കൂടുതൽ വിപുലീകരിക്കുമെന്നും ഇരു രാഷ്ട്ര നേതാക്കളും അറിയിച്ചു.
