അനധി­കൃ­തമാ­യി­ ടാ­ക്സി­ സേ­വനം നൽ­കു­ന്നവർ­ക്കെ­തി­രെ­ നടപടി­ ആവശ്യപ്പെ­ട്ട് പാ­ർ­ലി­മെ­ന്റ് എംപി­മാർ


മനാമ: രാജ്യത്ത് അനധികൃതമായി ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടികൾ വേണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്. കോവിഡ് കാലത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഇവർ പാലിക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. കോവിഡ് സാഹചര്യത്തിൽ ഒരു ടാക്സിയിൽ രണ്ട് യാത്രക്കാർക്ക് മാത്രമേ അനുവാദമുള്ളൂ എന്നിരിക്കെ അനധികൃത ടാക്സി ഡ്രൈവർമാർ രണ്ട് ദിനാർ വാങ്ങി നാല് പേരെയാണ് കൊണ്ടുപോകുന്നത് എന്നും പരാതിയിൽ പറയുന്നു.  2018 ലാണ് അനധികൃത ടാക്സി ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഒടുവിലായി ട്രാഫിക്ക് മന്ത്രാലയം പങ്ക് വെച്ചത്. 

ആ വർഷം ഒന്പത് മാസം കൊണ്ട് 881 അനധികൃത ഡ്രൈവർമാരാണ് പിടിയിലായത്. സമാനമായ തരത്തിൽ അനധികൃതമായി ഇത്തരം വേസനങ്ങൾ നൽകുന്ന ആളുകളെ പിടികൂടാനുളള നടപടികൾ ട്രാഫിക്ക് മന്ത്രാലയവും പോലീസും ശക്തമാക്കണെമന്നാണ് ആവശ്യം ഉയരുന്നത്. നിയമവിധേമായി പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാരും ഇതേ ആവശ്യവുമായി മുന്പോട്ട് വന്നിട്ടുണ്ട്. അനധികൃതമായി ടാക്സി സെർവീസ് നടത്തുവരെ പറ്റിയുള്ള വീഡിയോ തെളിവുകളും ഇവരുടെ കൈയിലുണ്ടെന്നും അന്വേഷണം വരികയാണെങ്കിൽ ഇവ കൈമാറുമെന്നും അവർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed