വി​ജ​യ് പി. ​നാ​യ​രു​ടെ അ​ക്കൗ​ണ്ട് യു ട്യൂബ് നീക്കം ചെയ്തു


തിരുവനന്തപുരം: വിവാദ യൂട്യൂബർ‍ വിജയ് പി. നായരുടെ അക്കൗണ്ട് ഡിലീറ്റാക്കുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. സൈബർ‍ സെല്ലിന്‍റെ നിർ‍ദേശത്തെ തുടർ‍ന്ന് യൂട്യൂബാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. മറ്റാരെങ്കിലും ഈ വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.  ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ‍ തിങ്കളാഴ്ച കല്ലിയൂരിലെ വീട്ടിൽ‍ നിന്നും മ്യൂസിയം പോലീസ് വിജയ് പി. നായരെ അറസ്റ്റ് ചെയ്തിരുന്നു. 

ഐടി നിയമപ്രകാരം ജാമ്യമില്ല വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഡബ്ബിംഗ് ആർ‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ‍ തന്പാനൂർ‍ പോലീസും വിജയ് പി. നായർ‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, വിജയ് പി. നായരുടെ പരാതിയിൽ‍ ഭാഗ്യലക്ഷ്മിക്കെതിരെയും കേസ് രജിസ്റ്റർ‍ ചെയ്തിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed