ബഹ്റൈൻ ഹിദ്ദ്, അറാദ്, ഗലാലി പ്രവിശ്യ കെഎംസിസി ദുരിതാശ്വാസപ്രവർത്തനം പുരോഗമിക്കുന്നു

മനാമ: കോവിഡ് കാലത്ത് ദുരിതപർവം താണ്ടുന്ന അശരണരും ആലംബഹീനരുമായവർക്ക് ഫുഡ് കിറ്റുകൾ നൽകി വരികയാണ് ബഹ്റൈൻ ഹിദ്ദ്, അറാദ്, ഗലാലി പ്രവിശ്യ കെഎംസിസി പ്രവർത്തകർ. അത്യാവശ്യക്കാർക്ക് മൂന്നാഴ്ച്ചകാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് കിറ്റുകൾ നൽകുന്നത്. നാന്നൂറ്റി അന്പതോളം കിറ്റുകളാണ് ഇവർ ഇങ്ങിനെ നൽകിയിരിക്കുന്നത്. അന്പതോളം കിറ്റുകൾ കൂടി വിതരണത്തിനായി സംഭരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ഇതു കൂടാതെ ഈ മേഖലയിലുള്ള ക്വാറൈന്റൻ കേന്ദ്രങ്ങളിലും, ലോക് ഡൗൺ മേഖലകളിലെ ഫ്ളാറ്റുകളിലും, വിവിധ സഹായങ്ങൾ കമ്മിറ്റി എത്തിക്കുന്നുണ്ട്. പ്രസിഡണ്ട് ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, വൈസ് പ്രസിഡന്റ് ടി.ടി അബ്ദുല്ല മൊകേരി, വലിയേടത്ത് റഷിദ് തലശ്ശേരി, ഉമർ ടി.എം, ഹമീദ് ഹിദ്ദ്. എം. റിയാസ്, സജീർ സി. നാദാപുരം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.