ബഹ്റൈനിലെ കോവിഡ് പൊസിറ്റീവ് രോഗികളെ ചികിത്സിക്കാനുള്ള അനുമതി ലഭിച്ച് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ

മനാമ
രാജ്യത്ത് കോവിഡ് പൊസീറ്റീവായ രോഗികൾക്ക് വേണ്ട ചികിത്സ നൽകാനുള്ള അനുമതി ഇതാദ്യമായി ഒരു സ്വകാര്യ ആശുപത്രിക്ക് ലഭിച്ചു. പ്രമുഖ വ്യവസായിയും വികെഎൽ അൽ നമൽ ഗ്രൂപ്പ് ചെയർമാനുമായ വർഗീസ് കുര്യൻ നയിക്കുന്ന മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിനാണ് ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റി ഇതിനായി അനുമതി നൽകിയത്. ജുഫൈറിലെ താജ് പ്ലാസ ഹൊട്ടലിൽ വെച്ചാണ് രോഗികൾക്ക് വേണ്ട ചികിത്സ നൽകുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച മുതൽക്കാണ് ഈ സൗകര്യം ലഭ്യമാക്കിയെതെന്നും, എഴുപത് ദിനാറാണ് ദിവസ ചാർജ്ജെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നൂറ്റി ഇരുപത് പേർക്കാണ് ഇവിടെ ചികിത്സ തേടാൻ സാധിക്കുക. ബഹ്റൈനിൽ കോവിഡ് കണ്ടെത്തിയ ഫെബ്രവരി മാസം തന്നെ ഹിദ്ദിലെ എട്ട് കെട്ടിടങ്ങളും, ജുഫൈറിലെ ഒരു ഹൊട്ടലും കോവിഡ് സംബന്ധമായ പരിശോധനകൾക്കായി വികെഎൽ അൽ നമൽ ഗ്രൂപ്പ് വിട്ടുനൽകിയിരുന്നു.