ഭക്ഷണ കിറ്റുകൾ കൈമാറി

മനാമ: ബഹ്റൈനിലെ ഷിഫ അൽജസീറ ഗ്രൂപ്പ് അർഹരായവർക്ക് വിതരണം ചെയ്യുന്നതിന് അന്പത് ഭക്ഷണ കിറ്റുകൾ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷന് കൈമാറി. ഷിഫ അൽ ജസീറ നൽകിയ പിന്തുണ ശ്ലാഘനീയമാണെന്നും അർഹരായ ആളുകൾക്ക് കിറ്റുകൾ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു.
ഷിഫാ അൽജസീറ മാർക്കറ്റിംഗ് മാനേജർ മൂസ അഹ്‌മദിൽ നിന്നും ജമാൽ ഇരിങ്ങൽ ഭഷണക്കിറ്റുകൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ്വി, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം ഷാനവാസ്, അബ്ദുൽ ഹഖ്, ഖാലിദ്, വെൽകെയർ ടീം ക്യാപ്റ്റൻ അബ്ദുൽ മജീദ് തണൽ,അബ്ദുറഊഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.