വിമാന സർവീസിന്റെ എണ്ണം വർദ്ധിപ്പിക്കണം

മനാമ : കൊവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ദുരിതമനുഭവിക്കുന്നവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് കൂടുതലൽ വിമാന സർവീസുകൾ നടത്തുകയോ പ്രവാസി സംഘടനകൾക്ക് ചാർട്ടേഡ് വിമാന സർവീസ് നടത്താനുള്ള അനുമതി നൽകാനോ കേന്ദ്രസർക്കാർ തയാറാകണമെന്ന് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുവരെ കൊച്ചി, കോഴിക്കോട്, ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലേക്കായി നാല് വിമാന സര്‍വീസ് മാത്രമാണ് ബഹ്‌റൈനില്‍നിന്ന് നടത്തിയത്. നിരവധി പേരാണ് യാത്രക്കായി കാത്തിരിക്കുന്നതെന്നും, ഇത് കണക്കിലെടുത്ത് ആശ്വാസകരമാകുന്ന തീരുമാനം എടുക്കണമെന്നും ബഹ്‌റൈൻ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.