നോർക്ക റൂട്ട്സിന്റെ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് കോവിഡ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനങ്ങളുടെ ഒരു മാസം പിന്നിടുന്നു. തുടക്കത്തിൽ ആവശ്യക്കാർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്ന സംവിധാനമായിരുന്നുവെങ്കിലും പിന്നീട് മരുന്ന്, വിമാനയാത്രാ സംശയങ്ങൾ, ജോലി സംബന്ധമായ നിയമ സഹായങ്ങൾ, താമസ സൗകര്യം, ക്വൊറൻറയിൻ സംവിധാനം , കൗൺസിലിങ്ങ് തുടങ്ങി കോവിഡ് ടെസ്റ്റിന് വാഹന സൗകര്യം വരെ ഏർപ്പെടുത്താവുന്ന വിധം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു. കാപ്പിറ്റൽ ഗവർണറേറ്റിൻ്റെ സഹകരണത്തോടെ ദിവസവും അഞ്ഞൂറോളം ഇഫ്താർ കിറ്റുകളാണ് ഇവർ നിത്യനേ വിതരണം ചെയ്യുന്നത്.
പി.വി രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ, സോമൻ ബേബി, സി.വി നാരായണൻ, വർഗ്ഗീസ് കാരക്കൽ, കെ.ടി സലീം, സമാജം എക്സിക്യൂട്ടിവ് മെംബർമാരായ ദേവദാസ് കുന്നത്ത്, ശരത്ത് നായർ എന്നിവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കോൾ സെൻ്റെറിൽ രാജേഷ് ചേരാവള്ളി വേണു ഗോപാൽ, ഉണ്ണികൃഷ്ണൻ പിള്ള, ടോണി പെരുമാനൂർ , മോഹിനി തോമസ് ,സക്കറിയ എബ്രഹാം, ജയ രവികുമാർ,ശാന്ത രഘു, ബിന്ദു രാം , സിജീ ബിനു ,അനിത തുളസി , പ്രസാദ്. ദിലിഷ് കുമാർ, തുടങ്ങിയവരാണ് കോളുകൾ സ്വീകരിച്ച് സഹായ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്.