വൈക്കം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ: ബഹ്റൈനിലെ കുവൈത്ത് എയർവെയ്സിന്റെ എയർപ്പോർട്ട് മാനേജറായി ജോലി ചെയ്തുവരികയായിരുന്ന  വൈക്കം സ്വദേശി സഞ്ജീവ് ശ്രീനിവാസൻ ബഹ്റൈനിൽ ഹൃദയാഘാതം കാരണം നിര്യാതനായി. മുഹറഖിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. അന്പത്തിമൂന്ന് വയസായിരുന്നു പ്രായം. നേരത്തേ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2018 മുതൽക്കാണ് ബഹ്റൈനിൽ എത്തിയത്. ഭാര്യ സീന, നാല് വയസുള്ള മകൻ ശ്രീകാർത്തിക് എന്നിവർ ബഹ്റൈനിലുണ്ട്്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed