മായഞ്ചേരി കുഞ്ഞമ്മദിന്റെ മൃതദേഹം ബഹ്‌റൈനിൽ ഖബറടക്കി

മനാമ:ബഹ്‌റൈൻ വ്യവസായിയും സ്‌കൈ ഗ്രൂപ്പ് ചെയർമാനുമായ അഷ്‌റഫ് മായഞ്ചേരിയുടെ പിതാവ്, കഴിഞ്ഞ ദിവസം നിര്യാതനായ മായഞ്ചേരി കുഞ്ഞമ്മദിന്റെ (82 ) മൃതദേഹം ബുസയിത്തീൻ കാനു മസ്ജിദിൽ ഇന്ന് രാവിലെ ഖബറടക്കി .കോവിഡ് 19 പശ്ചാത്തലത്തിൽ മന്ത്രാലയം നിഷ്‌കരിച്ച നിർദേശങ്ങൾ അനുസരിച്ചു നടന്ന ജനാസ നമസ്കാരത്തിലും പ്രാർഥനയിലും ബഹ്‌റൈന്റെ വിവിധ മേഖലകളിൽ നിന്ന് പേർ അകലം പാലിച്ചുകൊണ്ട് നിരവധി പേർ സംബന്ധിച്ചു.