കൊവിഡ്: പ്രവാസികൾ തിരിച്ചെത്തിയാൽ ക്വാറന്‍റൈൻ ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് കെ.ടി ജലീൽ

മലപ്പുറം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറൻറൈൻ ചെയ്യാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീൽ. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാരും വിദേശ രാജ്യങ്ങളും ആലോചിച്ച് എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചിരുന്നു. പ്രവാസികളെ തിരികെ എത്തിച്ചാൽ എവിടെ പാർപ്പിക്കുമെന്നും പ്രവാസികൾ കൂട്ടത്തോടെ വന്നാൽ ക്രമസമാധാന പ്രശ്‍നം വരെ ഉണ്ടാകാമെന്നും ഹർജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി.