ബഹ്റൈനിലെ ഒരു മെഡിക്കൽ സെന്ററിൽ കോവിഡ് ബാധിതൻ സന്ദർശനം നടത്തി

ജിദ്ദാഫ്സ്
ബഹ്റൈനിലെ ജിദ്ദാഫ്സിൽ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സെന്ററിൽ മാർച്ച് 21ന് കോവിഡ് 19 ബാധിതനായ ഒരാൾ സന്ദർശനം നടത്തിയെന്ന് ആശുപത്രി അധികൃതർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. ദാർ അൽ ഹയാത്ത് മെഡിക്കൽ സെന്ററാണ് ഈ കാര്യം വ്യക്തമാക്കിയത്. ക്വാറൈന്റൻ മാനദണ്ഢങ്ങൾ തെറ്റിച്ചാണ് കോവിഡ് ബാധിതനായ വ്യക്തി ഇവിടെയെത്തിയത്.
ഈ കാര്യം വ്യക്തമായതിനെ തുടർന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സഹായത്തോടെ വളരെ പെട്ടന്ന് തന്നെ വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും, ഇവിടെ ജോലി ചെയ്തു വന്നിരുന്ന മെഡിക്കൽ, നോൺമെഡിക്കൽ ജീവനക്കാരെ പരിശോധിച്ച് അവർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും അടുത്ത രണ്ടാഴ്ച്ചയിലേയ്ക്ക് ജീവനക്കാരോട് ക്വറന്റെയിനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.