ബഹ്‌റൈൻ ഡ്രൈവിങ്ങ് ടെസ്റ്റ്:തിയറി ക്ളാസുകൾ ഓൺലൈനിൽ 


മനാമ:കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ബഹ്‌റൈനിൽ  ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചവർക്കുള്ള തിയറി ക്ളാസുകൾ ഞായറാഴ്ച മുതൽ ഓൺലൈൻ വഴിയായിരിക്കും  നടത്തുകയെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾ വഹാബ്  അൽ  ഖലീഫ പറഞ്ഞു .പാഠഭാഗങ്ങൾ എല്ലാ അപേക്ഷകർക്കും  വിവിധ ഭാഷകളിൽ  ഡ്രൈവിംഗ് ലേർണിംഗ് കെട്ടിടത്തിൽ വച്ച് വിതരണം ചെയ്യുമെന്നും ഒരറിയിപ്പുണ്ടാകുന്നത് വരെ  ഡ്രൈവിംഗ് ഓഫീസിൽ വച്ചുള്ള തിയറി ക്ളാസുകൾ ഉണ്ടായിരിക്കില്ലെന്നും അധികൃതർ പറഞ്ഞു.

 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed