ബഹ്‌റൈനിൽ നിന്നും ചൈനാ മാസ്കുകൾ ചൈനയിലേക്ക് കൂടിയ വിലയ്ക്ക്

കൊറോണോ വൈറസ് മാന്ദ്യത്തിലായ ചൈനയിൽ പല അവശ്യ സാധനങ്ങളും ലഭ്യമല്ലാതായതോടെ അവിടെ നിന്നും പല സാധനങ്ങളും വാങ്ങിയവർ ഇപ്പോൾ ആ രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുന്നത് കൂടിയ വിലയ്ക്ക്. പ്രത്യേകിച്ച് സേഫ്റ്റി മാസ്‌കുകളാണ് വാങ്ങിയ വിലയേക്കാൾ രണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് ചൈനയിലേക്ക് തന്നെ തിരിച്ചയക്കുന്നത്. ജി സി സി രാജ്യങ്ങളിൽ കൂടുതലും ഇത്തരം ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് വാങ്ങിയായിരുന്നു മാർക്കറ്റുകളിൽ എത്തിച്ചിരുന്നത്. ചൈനയിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് വൻ ക്ഷാമം നേരിട്ടതോടെ അവിടെ എന്ത് വില കൊടുത്തും അവ വാങ്ങാൻ ആളുകൾ തയ്യാറായതോടെ സ്റ്റോക്ക് ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം കൂടിയ വിലയ്ക്ക് ചൈനയിലേക്ക് തന്നെ കയറ്റി അയക്കുകകയാണ് വ്യാപാരികൾ. ഡിസ്പോസിബിൾ കിടക്ക വിരികൾ,സാനിറ്ററി നാപ്കിൻസ്, സർജിക്കൽ മാസ്കുകൾ ,കൈയ്യുറകൾ തുടങ്ങിയവയാണ് ഇത്തരത്തിൽ കൂടിയ വിലയ്ക്ക് തിരിച്ചയക്കപ്പെടുന്നത്.